പ്രാര്‍ഥനാ സമ്മേളനം: ഹസനിയ്യ ഒരുങ്ങി

Posted on: June 27, 2016 9:40 am | Last updated: June 27, 2016 at 9:40 am

ഹസനിയ്യനഗര്‍: കല്ലേക്കാട് ജാമിഅഹസനിയ്യയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ലൈലതൂല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന റമസാന്‍ ഇരുപത്തിയഞ്ചാം രാവിലെ പ്രാര്‍ഥനാ സമ്മേളനത്തിന് ഹസനിയ്യ ഒരുങ്ങി.
29ന് വൈകീട്ട് നാലിന് നടക്കുന്നഖത് മുല്‍ ഖുര്‍ആനിന് കെ കെ അബൂബക്കര്‍ മുസ് ലിയാര്‍ താഴെക്കോട് നേതൃത്വം നല്‍കും. അഞ്ചിന് നടക്കുന്ന സ്വലാത്ത് മജ് ലിസിന് ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ നേതൃത്വം നല്‍കും. വൈകീട്ട് ആറിന് കെ പി കൊമ്പം മുഹമ്മദ് മുസ് ലിയാര്‍ നസ്വിഹതും തുടര്‍ന്നുള്ള ഇഫ്ത്വാര്‍ദൂആക്ക് സയ്യിദ് മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാടും നേതൃത്വം നല്‍കും.
തസ്ബീഹ് നിസ്‌കാരം, ഇശാഅ, തറാവീഹ് എന്നിവക്ക് ശേഷം രാത്രിപത്തിന് നടക്കുന്ന ദിക്‌റ് മജ് ലിസില്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ആമുഖപ്രസംഗം നടത്തും. സയ്യിദ് അബ്ദുറഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി( ബയാര്‍ തങ്ങള്‍) ദുആക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് രാത്രി 11.30ന് നടക്കുന്ന നസ്വീഹതിനും സമാപന പ്രാര്‍ഥനക്കും സയ്യിദ് സുഹൈര്‍ അസ്സഖാഫ് മടക്കര തങ്ങളും നേതൃത്വം നല്‍കും.
ഇതോടാനുബന്ധിച്ച് നടക്കുന്ന സമൂഹ നോമ്പുതുറക്ക് ആയിരകണക്കിനുള്ള വിശ്വാസികള്‍ക്കുള്ള വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സ്ഥാപനത്തിലെ പരിസര വാസികള്‍ക്ക് പ്രത്യേക വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്