Connect with us

Palakkad

ഒന്നാം റാങ്ക്: ജില്ലക്ക് അഭിമാനമായി സ്വാലിഹ

Published

|

Last Updated

മണ്ണാര്‍ക്കാട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഏഴാം തരത്തില്‍ ഒന്നാം റാങ്ക് നേടി മണ്ണാര്‍ക്കാട് റൈഞ്ചിലെ കൈതച്ചിറ നൂറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസ വിദ്യാര്‍ത്ഥിനി സ്വാലിഹ ഇ എസ് ജില്ലക്ക് അഭിമാനമായി. പഠിക്കാന്‍ മിടുക്കിയായ സ്വാലിഹ 2014ല്‍ നടന്ന പൊതുപരീക്ഷയിലും അഞ്ചാം ക്ലാസില്‍ ഒമ്പതാം റാങ്ക് നേടിയിരുന്നു.
മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സ്വലിഹ കൈതച്ചിറ സ്വദേശി ഇരുമ്പാലശ്ശേരി സൈനുദ്ധീന്റെയും സുഹറയുടെയും രണ്ടാമത്തെ മകളാണ്. റാങ്ക് നേട്ടത്തിലൂടെ ജില്ലക്ക് അഭിമാനമായി മാറിയ സ്വാലിഹയെ ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍,സമസ്ത ജില്ല പ്രസിഡന്റ് കൊമ്പം മുഹമ്മദ് മുസ്ലിയാര്‍,സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി,കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഇ വി അബ്ദുറഹ്മാന്‍ ഹാജി,എസ് വൈ എസ് ജില്ല പ്രസിഡന്റ് സിദ്ധീഖ് സഖാഫി ഒറ്റപ്പാലം,സെക്രട്ടറി സുലൈമാന്‍ ചുണ്ടംപറ്റ,എസ് ജെ എം ജില്ല പ്രസിഡന്റ് ഉമര്‍ മദനി വിളയൂര്‍,സെക്രട്ടറി മുബാറക് സഖാഫി,എസ് എസ് എഫ് ജില്ല പ്രസിഡന്റ് യൂസുഫ് സഖാഫി വിളയൂര്‍,സെക്രട്ടറി സൈതലവി പൂതക്കാട്,നാസര്‍ സഖാഫി പള്ളിക്കുന്ന്,അബൂബക്കര്‍ അവണക്കുന്ന്! എസ് ജെ എം മണ്ണാര്‍ക്കാട് റൈഞ്ച് പ്രസിഡന്റ് അസൈനാര്‍ മുസ്ലിയാര്‍ കൊടക്കാട്,സെക്രട്ടറി റഷീദ് സഖാഫി ചിറക്കല്‍പ്പടി അഭിനന്ദിച്ചു.—
നാടിന്ന് അഭിമാന വിജയം നേടിത്തന്ന റാങ്ക് ജേത്രിയെയും അദ്ധ്യാപകരെയും കൈതച്ചിറ നൂറുല്‍ ഇസ്‌ലാം മാനേജ്‌മെന്റ് അഭിനന്ദിച്ചു.— പ്രസിഡന്റ് സലിം മുസ്ലിയാര്‍ വറോടന്‍ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് വകയില്‍,കുഞ്ഞിമുഹമ്മദ് മുസ്രിപ്പാടത്ത്,ഹുസൈന്‍ വഴിപ്പറമ്പന്‍,മന്‍സൂര്‍ വെട്ടിക്കല്ലടി,ജുനൈസ് വെട്ടിക്കല്ലടി,ഖാസിം,സലാം,മുഹമ്മദലി,മൊയ്തുപ്പ പ്രസംഗിച്ചു സെക്രട്ടറി അലി മുളങ്കായി സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥിനിയെ നൂറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസ സ്റ്റാഫ് കൌണ്‍സില്‍ അഭിനന്ദിച്ചു. സദര്‍ മുഅല്ലിം ഷാഫി സഅദി അഫ്‌സലി കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു.———റഹീം മുസ്ലിയാര്‍ ഉമ്മനഴി,സൈനുദ്ധീന്‍ മുസ്ലിയാര്‍ പള്ളിക്കുന്ന്,റഫീഖ് സഖാഫി കാഞ്ഞിരപ്പുഴ പ്രസംഗിച്ചു. മുഹമ്മദലി മുസ്ലിയാര്‍ അരിയൂര്‍ സ്വാഗതം പറഞ്ഞു

Latest