Connect with us

Ongoing News

നൂറ്റാണ്ടിന്റെ കോപ കിരീടം ചിലിക്ക്; ദുരന്ത നായകനായി മെസി

Published

|

Last Updated

ന്യൂജഴ്‌സി: ഷൂട്ടൗട്ട് വരേ നീണ്ട ആവേശത്തില്‍ കോപ ശതാബ്ദി കിരീടം ചിലിക്ക്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ 4-2 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് ചിലി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം ചൂടിയത്. പെനാല്‍റ്റി പാഴാക്കിയ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ദുരന്ത നായകനായി. വര്‍ത്തമാന ഫുട്‌ബോളിലെ ജീവിക്കുന്ന ഇതിഹാസമായ മെസി അര്‍ജന്റീന കുപ്പായത്തില്‍ ഒരു കിരീടം ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് മെസി പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളഞ്ഞത്.messi

മെസിക്ക് പുറമെ ബിഗ്ലിയയുമാണ് അര്‍ജന്റീനയുടെ കിക്ക് പാഴാക്കിയത്. മഷരാനോയും അഗ്യൂറോയും ലക്ഷ്യം കണ്ടു. ചിലിക്ക് വേണ്ട് ആദ്യ കിക്കെടുത്ത വിദാലിന്റെ ഷോട്ട് അര്‍ജന്റീന ഗോളി റൊമോരോ തടഞ്ഞെങ്കിലും പിന്നീട് കിക്കെടുത്ത് കാസ്റ്റിലോ, അരാന്‍ഗ്യുസ്, ബ്യൂസിഞ്ഞോര്‍, സില്‍വ എന്നിവര്‍ ലക്ഷ്യം കണ്ടു.

കടുത്ത ടാക്ലിംഗുകള്‍ കണ്ട മത്സരത്തില്‍ ഇരു ടീമുകളിലേയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത് ചിലിയായിരുന്നുവെങ്കിലും ഗോളവസരങ്ങള്‍ കൂടുതല്‍ ലഭിച്ചത് അര്‍ജന്റീനക്കായിരുന്നു. എന്നാല്‍ അതൊന്നും ഗോളാക്കാന്‍ അവര്‍ക്കായില്ല. ഒരു തവണ അഗ്യൂറോയുടെ ഹെഡര്‍ ചിലി ഗോളി ബ്രാവോ അസാമാന്യ പ്രകടനത്തിലൂടെ തടഞ്ഞു.

കോപ ഫൈനലില്‍ ഇത് നാലാം തവണയാണ് അര്‍ജന്റീന തോല്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അര്‍ജന്റീന തുടര്‍ച്ചയായി തോല്‍ക്കുന്ന മൂന്നാമത്തെ ഫൈനലാണിത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിയോടും കഴിഞ്ഞ തവണ കോപ ഫൈനലില്‍ ചിലിയോടും തോറ്റ അര്‍ജന്റീനക്ക് ഇത്തവണയും അത് തിരുത്താനായില്ല.