അല്‍-അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ തേര്‍വാഴ്ച; നിരവധി പേര്‍ക്ക് പരുക്ക്

Posted on: June 27, 2016 5:46 am | Last updated: June 27, 2016 at 1:04 pm

al aqsaജറുസലേം: ഫലസ്തീനിലെ വിശുദ്ധമായ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ പോലീസിന്റെ തേര്‍വാഴ്ചയില്‍ നിരവധി പേര്‍ക്ക് പരുക്ക്. ജൂത വിഭാഗം പള്ളിയില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ഏറ്റുമുട്ടലിലും നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഗ്യാസ് ബോംബ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘമാണ് അല്‍ അഖ്‌സയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിന് പിന്തുണയുമായി ഇസ്‌റാഈല്‍ പോലീസും പള്ളിയില്‍ അഴിഞ്ഞാടിയതോടെ രംഗം വഷളായി. വിശുദ്ധ റമസാനില്‍ ആരാധനാകര്‍മങ്ങള്‍ക്കായി പള്ളിയിലെത്തിയ മുപ്പതോളം ഫലസ്തീനികള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിശ്വാസികളെ ബലംപ്രയോഗിച്ച് പള്ളിയില്‍ നിന്ന് പുറത്താക്കിയ പോലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

വിശുദ്ധ റമസാനിന്റെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ മുസ്ലിംകള്‍ക്ക് മാത്രമാണ് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത് ലംഘിച്ച് ജൂതര്‍ പള്ളിയിലേക്ക് ഇരച്ചുകയറിതയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.