സോമാലിയയില്‍ ചാവേര്‍ ആക്രമണം; മന്ത്രിയടക്കം 15 പേര്‍ കൊല്ലപ്പെട്ടു

Posted on: June 27, 2016 6:08 am | Last updated: June 27, 2016 at 12:10 am
SHARE

SOMALIYAമോഗാദിശു: സോമാലിയയില്‍ ചാവേര്‍ ആക്രമണത്തില്‍ ജൂനിയര്‍ മന്ത്രിയടക്കം 15 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. സോമാലിയയുടെ തലസ്ഥാനമായ മോഗാദിശുവിലെ നാസ ഹബ്ലോഡ് ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. രണ്ട് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹോട്ടലിന്റെ പ്രവേശനകവാടത്തിന് സമീപമാണ് ആദ്യ സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഹോട്ടലിന്റെ ഉള്ളില്‍ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ അക്രമികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
സ്‌ഫോടനം നടക്കുന്ന അവസരത്തില്‍ പരിസ്ഥിതി മന്ത്രി ബര്‍കി മുഹമ്മദ് ഹംസ ഹോട്ടലിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ മന്ത്രി കൊല്ലപ്പെട്ടെന്നും ഇദ്ദേഹത്തിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട സ്വദേശികളില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ശബാബ് തീവ്രവാദി സംഘം ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here