ലോംഗ് ജംപ് താരം അങ്കിത് ശര്‍മ്മ റിയോ ഒളിംപിക് യോഗ്യത നേടി

Posted on: June 26, 2016 10:11 pm | Last updated: June 26, 2016 at 10:11 pm

ANKIT SHARMAഡല്‍ഹി: ഇന്ത്യയുടെ ലോംഗ് ജംപ് താരം അങ്കിത് ശര്‍മ്മ റിയോ ഒളിംപിക് യോഗ്യത നേടി. ഖസാക്കിസ്ഥാനില്‍ നടന്ന മീറ്റില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് അങ്കിത് ഒളിംപിക് യോഗ്യത നേടിയത്. 8.19 മീറ്റര് ദൂരം ചാടിയാണ് അങ്കിത് റെക്കോര്‍ഡ് സൃഷ്ടിച്ചത്. തിരുവനന്തപുരം സായ് അക്കാദമിയിലെ ട്രെയിനിയാണ് അങ്കിത് ശര്‍മ്മ.

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസും നേരത്തേ റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയിരുന്നു. പുരുഷന്‍മാരുടെ 400 മീറ്റര് ഓട്ടത്തിനാണ് അനസ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്. പോളണ്ടില്‍ നടന്ന നാഷണല്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലായിരുന്നു അനസ് നേട്ടം കൈവരിച്ചത്.