ഗ്രീസ്മാന്റെ ഇരട്ടഗോള്‍ മികവില്‍ ഫ്രാന്‍സ് യൂറോ കപ്പ് ക്വാര്‍ട്ടറില്‍

Posted on: June 26, 2016 9:53 pm | Last updated: June 26, 2016 at 10:31 pm
SHARE

EUROപാരീസ്: അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ടഗോള്‍ മികവില്‍ അയര്‍ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് യൂറോ കപ്പ് ക്വാര്‍ട്ടറില്‍. (2-1). 2000ത്തിന് ശേഷം ആദ്യമായാണ് ഫ്രഞ്ച് പട ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.

രണ്ടാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ റോബി ബ്രാഡി അയര്‍ലന്‍ഡിനെ മുന്നിലെത്തിച്ചു. ഇതോടെ ഫ്രാന്‍സ് ആക്രമണം വര്‍ധിപ്പിച്ചെങ്കിലും ശക്തമായ ഐറിഷ് പ്രതിരോധത്തിനു മുന്നില്‍ ലക്ഷ്യം കാണാന്‍ ആതിഥേയര്‍ക്കു കഴിഞ്ഞില്ല. ആദ്യപകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്നു അയര്‍ലണ്ട്.

രണ്ടാം പകുതിയില്‍ 58, 61 മിനിട്ടുകളില്‍ ഗ്രീസ്‌മെന്‍ അയര്‍ലണ്ട്് വല ചലിപ്പിച്ചു. മൂന്നു മിനിറ്റിനിടെ വീണ രണ്ടു ഗോളുകളുടെ ആഘാതത്തില്‍നിന്നു മുക്തരാകാന്‍ ഐറിഷ് പടയ്ക്കു കഴിഞ്ഞില്ല. പിന്നാലെ ബോക്‌സിനു തൊട്ടുപുറത്ത് ഗ്രീസ്മാനെ വീഴ്ത്തിയതിന് ഷെയ്ന്‍ ഡഫി ചുറപ്പുകാര്‍ഡ് കണ്ടു പോയതോടെ ഐറിഷ് പതനം പൂര്‍ത്തിയായി.
ഗ്രൂപ് ‘എ’യില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത് .മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍നിന്ന് ഭാഗ്യത്തിന്റെ ആനുകൂല്യത്തിലായിരുന്നു ഐറിഷുകാരുടെ വരവ്. ഗ്രൂപ്പ് റൗണ്ടില്‍ തുടര്‍ വിജയങ്ങള്‍ ആഘോഷമാക്കിയ ഫ്രാന്‍സിനെ അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here