ഇന്‍ഫോസിസ് ജീവക്കാരിയുടെ കൊലപാതകം; പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Posted on: June 26, 2016 8:45 pm | Last updated: June 26, 2016 at 8:45 pm
SHARE

nunkapakkam murderചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെതെന്നു കരുതുന്ന രണ്ടാമത്തെ സിസി ടിവി ദൃശ്യങ്ങളും ഫോട്ടോയും പോലീസ് പുറത്തുവിട്ടു. റെയില്‍വേ സ്‌റ്റേഷനു സമീപത്തുകൂടി യുവാവ് നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. കൊലപാതകത്തിനു മുമ്പും ശേഷവും യുവാവ് ഈ പ്രദേശത്തുകൂടി നടന്നു നീങ്ങിയെന്നു പോലീസ് പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിട്ടുണ്ട്.

നേരത്തെ റയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള കടയിലെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ചെന്നൈ സൗത്ത് ഗംഗൈയമ്മ കോവില്‍ സ്വദേശിനിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ സ്വാതി യാത്രക്കാര്‍ നോക്കി നില്‍ക്കെ കൊല്ലപ്പെട്ടത്. മുഖത്തും കഴുത്തിലും വെട്ടേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.