അര്‍ബുദ രോഗ നിര്‍ണ്ണയത്തിനായി താരസംഘടന അമ്മയുടെ സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍

Posted on: June 26, 2016 8:19 pm | Last updated: June 26, 2016 at 8:19 pm
SHARE

innocentകൊച്ചി: അര്‍ബുദ രോഗ നിര്‍ണ്ണയത്തിനായി താരസംഘടനയായ അമ്മ സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ നിരത്തിലിറക്കുന്നു. അമ്മയുടെ ഇരുപത്തിരണ്ടാം വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം .മമോഗ്രാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വാഹനത്തിലുണ്ടാകും. ഗ്രാമീണ മേഖലകളിലായിരിക്കും രോഗ നിര്‍ണ്ണയം നടത്തുന്നതിനായി ബസ്സുകള്‍ സജ്ജീകരിക്കുകയെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

മാമോഗ്രാം അടക്കമുള്ള സജ്ജീകരണങ്ങളുള്ള ബസുകളായിരിക്കും ക്ലിനിക്കുകളായി പ്രവര്‍ത്തിക്കുന്നതെന്ന് നാല് മാസത്തിനുള്ളില്‍ ബസുകള്‍ നിരത്തിലിറങ്ങും. ഗ്രാമീണമേഖലയിലാകും ബസുകള്‍ രോഗനിര്‍ണയം നടത്തുന്നതിനായി സഞ്ചരിക്കുക. കാന്‍സര്‍ രോഗത്തെ അതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണെ്ടത്തി ചികിത്സ തേടാന്‍ സൗകര്യമൊരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here