Connect with us

Gulf

ജൈവ വൈവിധ്യങ്ങളുടെ റാസ് അല്‍ ശജര്‍

Published

|

Last Updated

മസ്‌കത്ത്:മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ സ്ഥിതി ചെയ്യുന്ന റാസ് അല്‍ ശജര്‍ പ്രദേശം പ്രകൃതി വൈവിദ്യങ്ങളും ജൈവ വൈവിധ്യങ്ങളും തേടി എത്തുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. 93.7 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രിതിയില്‍ വ്യാപിച്ച് കിടക്കന്ന പ്രേദേശം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഇടം കൂടിയാണ്. സര്‍ക്കാര്‍ പ്രത്യേകം സംരക്ഷണം നല്‍കിപ്പോരുന്ന റാസ് അല്‍ ശജര്‍ ലോക സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ പ്രദേശം കൂടിയാണ്.

ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന് കീഴിലെ പരിസ്ഥിതി സംരക്ഷണ വി്ഭാഗം 1985ലാണ് റാസ് അല്‍ ശജര്‍ പ്രദേശത്തിന് പ്രത്യേക പരിഗണന നല്‍കി സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. ഇവിടെ കാണുന്ന ജൈവ വൈവിധ്യം തന്നെയാണ് പ്രദേശത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ചുവന്ന കുറുക്കന്‍, അറേബ്യന്‍ ലിംഗ്‌സ്, ഈജിഷ്യന്‍ കഴുകന്‍, ഇന്ത്യന്‍ റോളര്‍, കഴുകന്‍, വിവിധ ദേശാടന പക്ഷികള്‍ തുടങ്ങിയ വൈവിധ്യങ്ങളായ ജീവികളാണ് റാസല്‍ അല്‍ ശജറില്‍ കണ്ടെത്തിയിട്ടുള്ളത്.

ഇവിടെ മാത്രം കണ്ടുവരുന്ന ചില പ്രത്യേക ജീവികള്‍ കൂടി അടങ്ങിയ ഈ പ്രദേശം ഇന്ന് പഠന സംഘങ്ങളുടെ പ്രധാന ഇടം കൂടിയാണ്. റാസല്‍ ശജറിന്റെ പ്രത്യേകതയായ ചില സസ്യങ്ങളും പ്രദേശത്തെ പ്രിയ കേന്ദ്രമാക്കുന്നു.

ജീവികളെ അക്രമിക്കുന്നതും മറ്റും തടയുന്നതിനായി ഇവിടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റാസ് അല്‍ ശജര്‍ പ്രദേശത്തെ ഫലജുകളിലും ചെറിയ കുളങ്ങളിലും നിറയെ ജല ലഭ്യതയുള്ളത് ഇവിടുത്തെ ജീവികള്‍ക്ക് ഏറെ ആശ്വാസമാണ്. പഴയ കെട്ടിടങ്ങളും താമസ സ്ഥലങ്ങളും റാസ് അല്‍ ശജറില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
പ്രദേശത്ത് വളരുന്ന ജീവികള്‍ക്ക് പരുക്കുന്ന പറ്റുകയും മറ്റും ചെയ്യുന്ന സമയം ചികിത്സ ലഭ്യമാക്കാനും റാസ് അല്‍ ശജര്‍ പ്രദേശത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്വദേശികളായ വിദഗ്ധരാണ് ഇതിന്നായി ഇവിടെ പ്രവൃത്തിച്ച് വരുന്നത്.