മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാര്‍ വര്‍ധിച്ചു

Posted on: June 26, 2016 7:03 pm | Last updated: June 26, 2016 at 7:03 pm

muscat airportമസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18.9 ശതമാനം വര്‍ധനവ്. ആദ്യ അഞ്ച് മാസത്തെ യാത്രക്കാരുടെ കണക്കുകളാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ടത്. 4,808,563 യാത്രക്കാരാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ മസ്‌കത്ത് വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,043,865 ആയിരുന്നു. വിമാന സര്‍വീസുകളില്‍ 10.01 ശതമാനം വര്‍ധയുണ്ടായി. കഴിഞ്ഞ വര്‍ഷം 37,641 വിമാനങ്ങളാണ് ആദ്യ അഞ്ച് മാസത്തിനിടെ സര്‍വീസ് നടത്തിയതെങ്കില്‍ ഈ വര്‍ഷം ഇത് 41,436 ആയി വര്‍ധിച്ചു. രാജ്യാന്തര വിമാനങ്ങളുടെ എണ്ണത്തില്‍ 13.5 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ 15.9 ശതമാനം കുറഞ്ഞു. ആഭ്യന്തര യാത്രക്കാര്‍ 9.9 ശതമാനം വര്‍ധിച്ചപ്പോള്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 19.7 ശതനമാനം ഉയര്‍ന്നു.