അശ്വതിയുടെ പഠനം സന്നദ്ധ സംഘടന ഏറ്റെടുത്തതായി മുഖ്യമന്ത്രി

Posted on: June 26, 2016 2:09 pm | Last updated: June 26, 2016 at 2:09 pm
SHARE

PINARAYIതിരുവനന്തപുരം: കര്‍ണാടകയിലെ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ റാഗിംഗിനിരയായി ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ പഠനം സന്നദ്ധ സംഘടന ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡിറ്റി ഇസ്ലാം ഓര്‍ഫനേജ് ആന്റ് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സാണ് അശ്വതിയെ ദത്തെടുക്കാനും പഠിപ്പിക്കാനും തയാറായിരിക്കുന്നത്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എകസൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ട്. സമൂഹത്തെ ബാധിക്കുന്ന മാരകമായ വ്യാധിയാണ് ലഹരി ഉപഭോഗം. അതിനെതിരെ ജനകീയ സമിതികള്‍ ജാഗ്രത പുലര്‍ത്തണം. ലഹരി മൂലമുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കുന്നതിന് വലിയൊരു ശതമാനം തുക ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here