Connect with us

National

മകന്റെ ഫീസിളവ് തേടി കോടതിയിലെത്തിയ യുവതിക്ക് ജഡ്ജിയുടെ ധനസഹായം

Published

|

Last Updated

മുംബൈ: മകന്റെ പഠനച്ചെലവ് താങ്ങാനാവാതെ കോടതിയെ സമീപിച്ച സ്ത്രീയുടെ മകന്റെ മകന്റെ പഠനച്ചെലവ് ജഡ്ജി ഏറ്റെടുത്തു. ബോംബെ ഹൈക്കോടതി ജസ്റ്റിസ് വിഎം കാനഡെയാണ് കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുത്തത്. തുണി അലക്കിത്തേച്ചുകൊടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഭര്‍ത്താവ് കനോജിയ മരിച്ചതിനെ തുടര്‍ന്ന് വീട്ടുജോലി ചെയ്ത് മക്കളെ പഠിച്ചുവന്ന റീത്ത പന്നലാല്‍ ആണ് കോടതിയിലെത്തിയത്.

മൂന്നാമത്തെ മകന്റെ ജൂനിയര്‍ കെജി പ്രവേശനത്തിന് ചെമ്പൂര്‍ തിലക് നഗര്‍ ലോക്മാന്യതിലക് എഡ്യുക്കേഷന്‍ സൊസൈറ്റി ആദ്യം 30,000 രൂപ ആവശ്യപ്പെട്ടു. ഇത് പിന്നീട് 10,500 ആയി കുറച്ചു. കൂട്ടിയുടെ പഠനച്ചെലവ് ഒഴിവാക്കിത്തരാനോ അതല്ലെങ്കില്‍ ഗഡുവായി അടക്കാന്‍ അവസരം നല്‍കാനോ സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിക്കണമെന്നാണ് റീത്ത കോടതിയോട് അഭ്യര്‍ഥിച്ചത്. മൂത്ത പെണ്‍മക്കള്‍ ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. തന്റെ തുണികള്‍ ഇസ്തിരിയിട്ടിരുന്ന കനോജിയയുടെ മകനുവേണ്ട് സൗജന്യമായി കേസ് വാദിച്ച് അഭിഭാഷന്‍ പ്രകാശ് വാഘും മാതൃകയായി.

---- facebook comment plugin here -----

Latest