പൂവാലന്‍മാരെ കണ്ടെത്താന്‍ പോലീസ് ബസില്‍ യാത്ര തുടങ്ങി

Posted on: June 26, 2016 10:50 am | Last updated: June 26, 2016 at 10:50 am

കോട്ടക്കല്‍: ബസുകളില്‍ സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പോലീസ് പദ്ധതിക്ക് തുടക്കമായി. തിരക്കേറിയ സമയങ്ങളില്‍ ബസുകളില്‍ ഇവരെ ശല്യം ചെയ്യുന്നവരെ നേരില്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. എസ് ഐ ഉള്‍പ്പെടെയുള്ള പോലീസ് ബസുകളില്‍ സഞ്ചരിച്ചാണ് ശല്യക്കാരെ കണ്ടെത്തുക.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹറയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് പരിശോധനയുണ്ടാവുക. ഇതിനായി രാവിലെയും വൈകുന്നേരവും പോലീസ് തിരക്കേറിയ ബസുകളില്‍ യാത്ര ചെയ്യും. രംഗങ്ങള്‍ പോലീസ് രഹസ്യമായി പകര്‍ത്തും. ഇന്നലെ കോട്ടക്കല്‍ – ചെമ്മാട് വഴിയിലോടുന്ന ബസുകളില്‍ കോട്ടക്കല്‍ പോലീസ് പരിശോധന നടത്തി. പരിശോധന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പദ്ധതി താഴെ തട്ടുകളിലേക്കും വ്യാപിപ്പിക്കും.