രാജസ്ഥാനില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി

Posted on: June 25, 2016 9:21 pm | Last updated: June 25, 2016 at 9:21 pm

rapeരാജസ്ഥാന്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി. ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടിയെ ബികാനെറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച്ച രാത്രി വീടിനുള്ളില്‍ കടന്നുകയറിയ വിക്കി, സോനു, വിജയ് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ ടെറസില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നും പിറ്റേന്ന് രാവിലെ തീകൊളുത്തുകയായിരുന്നു എന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. സംഭവസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

കേസില്‍ പ്രതിയായ വിക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി പോലീസ് ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.