സൊമാലിയയില്‍ ഹോട്ടലിന് നേരെ ഭീകരാക്രമണം: 14 മരണം

  • ഹോട്ടലിനകത്ത് ഏറ്റുമുട്ടല്‍ തുടകരുകയാണെന്ന് സോമാലിയന്‍ പോലീസ്
  • ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
Posted on: June 25, 2016 8:46 pm | Last updated: June 26, 2016 at 12:12 pm

somaliyaമൊഗാദിഷു(സൊമാലിയ): സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഹോട്ടലിന്റെ പ്രവേശന കവാടത്തിനടുത്ത് ചാവേറാക്രമണം നടത്തിയ ശേഷം ഭീകരര്‍ ഹോട്ടലിനകത്തേക്ക് കയറുകയായിരുന്നു. അല്‍ ശബാബ് തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

ഹോട്ടലിനകത്ത് കയറിയ തീവ്രവാദികള്‍ സിവിലിയന്‍മാര്‍ക്ക് നേരെ വ്യാപകമായി വെടിയുതിര്‍ക്കുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.