മലപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

Posted on: June 25, 2016 8:28 pm | Last updated: June 26, 2016 at 11:03 am
SHARE

body partsമലപ്പുറം: കിഴിശേരിക്കടുത്ത് പുല്ലഞ്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏറെ പഴക്കമുള്ള അസ്ഥികള്‍ രണ്ടുപേരുടേതാണെന്നാണ് കരുതുന്നത്. പുല്ലഞ്ചേരിയിലല്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ രാവിലെ നാട്ടുകാരാണ് ചാക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു ചാക്ക് തുറന്ന നിലയിലായിരുന്നു. തലയോട്ടിയടക്കമുള്ള അസ്ഥികള്‍ മണ്ണില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

മുഴുവന്‍ ചാക്കുകളും പോലീസ് തുറന്ന് പരിശോധിച്ചു. ഒന്നില്‍ കൂടുതല്‍ പേരുടെ അസ്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ളവയാണ് അസ്ഥികളെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും പറമ്പില്‍ മണ്ണെടുക്കുന്നതിനിടെ കിട്ടിയ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here