ശൈഖ് ഖലീഫയുടെ റമസാന്‍ അതിഥികളെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

Posted on: June 25, 2016 7:40 pm | Last updated: June 25, 2016 at 7:40 pm
SHARE

perodദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥികളായി രാജ്യത്തെത്തിയ ഇസ്‌ലാമിക പണ്ഡിതരെയും ഇമാമുമാരേയും അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജഡ്ജിംഗ് പാനല്‍ അംഗങ്ങളെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിച്ചു.
ഇസ്‌ലാമിന്റെ യഥാര്‍ഥ മൂല്യങ്ങളും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കുന്നതിന് പണ്ഡിതന്മാര്‍ നടത്തുന്ന ദൗത്യത്തിന് ശൈഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വിശുദ്ധ ഖുര്‍ആന്റെ അപൂര്‍വ പ്രതി ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് ശൈഖ് മുഹമ്മദ് ഏറ്റുവാങ്ങി.
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി, ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സംഘാടക സമിതി ചെയര്‍മാന്‍ ഇബ്‌റാഹീം ബൂ മില്‍ഹ, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
തുടര്‍ന്ന് മുഴുവന്‍ അതിഥികളും സബീല്‍ പാലസില്‍ ശൈഖ് മുഹമ്മദ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here