കരിപ്പൂര് എയര്‍പ്പോര്‍ട്ടിന് വേണ്ടി ആവുന്നത്ര പ്രയത്‌നിക്കും: പി.വി അന്‍വര്‍ എം എല്‍ എ

Posted on: June 25, 2016 2:49 pm | Last updated: June 25, 2016 at 2:52 pm

pv anvarജിദ്ദ: കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് എത്രയും വേഗം പഴയപോലെ പ്രവാസികള്‍ക്ക് തുറന്നു കിട്ടാന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന് നിലമ്പൂര്‍ എം എല്‍ എ പിവി.അന്‍വര്‍. ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിന്റെ കാര്യങ്ങള്‍ ഒച്ച് വേഗത്തിലാണ് നീങ്ങുന്നത്. സ്വകാര്യ വിമാനത്താവള ലോബികള്‍ കരിപ്പൂരിനെതിരെ ചരടുവലിക്കുന്നുണ്ടോ എന്ന കാര്യം ഗൗരവപൂര്‍വ്വം പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പ്രവാസികള്‍ രാഷ്ട്രീയം മറന്നു യോജിച്ച പോരാട്ടം നടത്തണമെന്നും, തന്റെ എല്ലാ വിധ പിന്തുണയും അതിനുണ്ടായിരിക്കുമെന്നും എം എല്‍ എ പറഞ്ഞു.

മത വൈരം വളര്‍ത്താന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകളാണ് നാടിന്റെ മുഖ്യ ഭീഷണി. ഫാസിസ്റ്റുകളെ ചെറുക്കാന്‍ ഇടതുപക്ഷം എന്നും മുന്നിലാണെന്നും ആ ബോധ്യമാണ് കേരള ജനത ഇടതുപക്ഷത്തെ നെഞ്ചോട് ചേര്‍ത്തതെന്നും പി വി അന്‍വര്‍ പറഞ്ഞു. സംഘ് പരിവാറിനോട് സമരസപ്പെട്ടതാണ് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ജനം പുറംതള്ളാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ ആര്യാടന്‍മാരുടെ സ്വേച്ഛാധിപത്യം പിന്നെ കുടുംബാധിപത്യത്തിലേക്ക് വഴിമാറുന്നത് കണ്ടപ്പോള്‍ ജനം പ്രതികരിച്ചതാണ് തന്റെ വിജയ കാരണമെന്നും മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ തനിക്കായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. നവോദയ രക്ഷാധികാരി വി കെ റഊഫ്, ശ്രീകുമാര്‍ മവേലിക്കര, അബ്ദുറഹ്മാന്‍ വണ്ടുര്‍, സി എം അബ്ദുറഹിമാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധി