വ്യാജ ഡോക്ടര്‍മാരെ റിമാന്‍ഡ് ചെയ്തു

Posted on: June 25, 2016 2:25 pm | Last updated: June 25, 2016 at 2:25 pm

fake doctorsനിലമ്പൂര്‍: നിലമ്പൂരിലും മഞ്ചേരിയിലുമായി ചികിത്സ നടത്തിയിരുന്ന നാല് വ്യാജ ഡോക്ടര്‍മാരെ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂരില്‍ രാജീവ് ക്ലിനിക്ക് നടത്തി വന്നിരുന്ന പശ്ചിമ ബംഗാള്‍ നഗര സ്വദേശി എം എം വിശ്വാസ്, നിലമ്പൂര്‍ മിനി ബൈപ്പാസ് റോഡില്‍ മാതാ ക്ലിനിക്ക് നടത്തി വന്നിരുന്ന അനൂപ് ബിശ്വാസ് അടക്കം നാല് പേരാണ് പിടിയിലായത്. അനൂപ ബിശ്വാസിനെ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്ന് പേരെ മഞ്ചേരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ചികിത്സക്കായി ഇവര്‍ ഉപയോഗിച്ചിരുന്ന മരുന്നുകളും പിടിച്ചെടുത്തു. ലാബില്‍ പരിശോധന നടത്തിയതിന് ശേഷമേ ഈ മരുന്നുകള്‍ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കൂ.
മൂലക്കുരുവിന് ചികിത്സ നടത്തി വരുന്ന ക്ലിനിക്കുകളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ആരോഗ്യ വകുപ്പ് യഥാസമയം പരിശോധന നടത്താത്തതാണ് വ്യാജ ഡോക്ടര്‍മാര്‍ വിലസാന്‍ കാരണം.