മെറിറ്റ് അട്ടിമറിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമരം: എസ് എഫ് ഐ

Posted on: June 25, 2016 2:01 pm | Last updated: June 25, 2016 at 2:01 pm

sfiകോഴിക്കോട്: മെറിറ്റ് അട്ടിമറിച്ചു കൊണ്ടുള്ള പ്രവേശന രീതി അംഗീകരിക്കില്ലെന്നും അത്തരത്തില്‍ പ്രവേശനം നടത്തുന്ന സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ മുന്നറിയിപ്പ് നല്‍കി.അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശ്കതമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. കഴിഞ്ഞ കാലങ്ങളിലും മെറിറ്റ് അട്ടിമറിക്കുന്നതിനെതിരെ എസ് എഫ് ഐ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്. ഇനിയും അത്തരം സമീപനം തന്നെയാണ് എസ് എഫ് ഐ സ്വീകരിക്കുക.ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ കച്ചവടക്കാരുടെ ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുമെന്നും അദ്ദേഹം അറിയിച്ചു.