മുഹമ്മദ് മുഹ്‌സിന് സ്വീകരണം നല്‍കിയവരെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം

Posted on: June 25, 2016 1:30 pm | Last updated: June 25, 2016 at 1:30 pm

MUHAMMED MUHSINപാലക്കാട്: മുഹമ്മദ്മുഹ്‌സിന്‍ എം എല്‍ എക്ക് സ്വീകരണം നല്‍കുന്ന സംഘടനകളുടെയും അതിന്റെഭാരവാഹികളുടെയും വീടുകളില്‍ വരെയെത്തി വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കുന്നതില്‍ പ്രതിഷേധം.
പട്ടാമ്പിയില്‍ യുവ എം എല്‍ എ മുഹമ്മദ് മുഹ്‌സിന് താനുള്‍പ്പെട്ട സംഘടന സ്വീകരണം നല്‍ കിയതിന്റെ പേരില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിവിരങ്ങള്‍ ആരായുന്നതിന് എത്തിയെ ന്ന് സംവിധായകന്‍ എം ജി ശശിയും അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും— നേരെ വര്‍ഗീയസംഘടനകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കെ യു ഡബ്ല്യൂജെ സാംസ്—കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പു സമയത്ത് ജെ എന്‍ യു പ്രവര്‍ത്തകനാണെന്നും രാജ്യദ്രോഹിയാണെന്നും വരെ ചിത്രീകരിച്ച് ബി ജെ പിയും- കോണ്‍ഗ്രസും നടത്തിയ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മുഹമ്മദ്മുഹ്‌സിന്‍ സിറ്റിംഗ് എം എല്‍ എ സി പി മുഹമ്മദിനെ തോല്പിച്ചത്. കനയ്യകുമാറിനൊപ്പം പങ്കെടുത്തതിന്റെ പേരില്‍ സംസ്ഥാനത്തെ എം എല്‍ എക്കെതിരെ സ്‌പെഷ്യല്‍ബ്രാഞ്ച് പോലീസിന്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജെ എന്‍ യു വിദ്യാര്‍ഥികളും കനയ്യകുമാറും എത്തിയപ്പോള്‍ തുടങ്ങിയ വിവര ശേഖരണം സ്‌പെഷ്യല്‍ ബ്രാഞ്ച് തുടരുകയാണെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ തനിക്കു നല്‍കിയ സ്വീകരണങ്ങളുടെ പേരില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് വിവരശേഖരണത്തിന് സംഘടനാ നേതാക്കളെ ചോദ്യം ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എയുടെ പ്രതികരണം.