Connect with us

Wayanad

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്തു

Published

|

Last Updated

മാനന്തവാടി: മുന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ അരമ്പറ്റകുന്ന്, കുറുവകാട്ടില്‍, വാസുദേവന്‍ (53) നെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ച സംഭവം അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പുറത്തറിഞ്ഞത്.നേരേത്തെ വീട്ടുകാരോട് പറഞ്ഞിരുന്നുവെങ്കിലും പരാതി നല്‍കിയിരുന്നില്ല.അദ്ധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു .ഇവര്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പോലിസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസേടുത്തത്.വൈത്തിരി സി ഐഹിദായത്തുള്ളയാണ് കേസന്വേഷിക്കുന്നത്.പ്രതിയെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി.