ക്വാറിയില്‍ വിഷം കലക്കി; മീനുകള്‍ ചത്ത് പൊങ്ങി

Posted on: June 25, 2016 1:22 pm | Last updated: June 25, 2016 at 1:22 pm
SHARE

fishമാനന്തവാടി: സാമൂഹ്യ ദ്രോഹികള്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് മീനുകള്‍ ചത്ത് പൊണ്ടി .തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം ചേലൂര്‍ കണികുടിയില്‍ ജനാര്‍ദ്ദനന്‍ കൃഷി ചെയ്യുന്ന മത്സ്യങ്ങളാണ് ചത്തത് . ഫിഷറീസ് വകുപ്പില്‍ നിന്നും ലഭിക്കുന്ന മത്സ്യ കുഞ്ഞുങ്ങളെ ഉപയോഗിച്ച് ഇയാള്‍ 8 വര്‍ഷമായി വീടിന് സമീപത്തെ ക്വറിയില്‍ മത്സ്യ കൃഷി ചെയ്ത് വരികയാണ് . കട്ട്‌ല, രോഹു, ചെമ്പല്ലി എന്നിവയാണ് പ്രധാനമായും വളര്‍ത്തുന്നത് . കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ക്വാറിയിലെ കുളത്തില്‍ വിളവെടുക്കാനായ 20 ഓളം കട്ട്‌ല മീനുകളാണ് ചത്ത് പൊങ്ങിയത്. വലുപ്പമുള്ളതും നല്ലതുക്കമുള്ളതുമായ 50 ഓളം മീനുകള്‍ വെള്ളത്തിനടിയില്‍ ചത്ത് കിടക്കുകയുമാണ് കുളത്തില്‍ നിന്നും കോഴി അവശിഷ്ടങ്ങള്‍ അടങ്ങിയ രണ്ട് ചാക്ക് കെട്ടുകളും കണ്ടെത്തി. നഞ്ച് കലക്കുകയോ അല്ലെങ്കില്‍ കോഴി മാലിന്യങ്ങള്‍ക്കുള്ളില്‍ വിഷം ചേര്‍ത്തത് കാരണമോ ആണ് ഒരോ ദിവസവും മീനുകള്‍ ചത്ത് പൊങ്ങുന്നതെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു .ഒരു മാസം മുമ്പും കുളത്തില്‍ സാമുഹ്യ ദ്രോഹികള്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ഇയാളുടെ 15 ഓളം വലിയ ചെമ്പല്ലികള്‍ ചത്ത് പൊങ്ങിയിരുന്നു . തിരുനെല്ലി പോലീസില്‍ പരാതി നല്‍കി . ജില്ലയില്‍ ഏറ്റവും കൂടുതല്‍ മത്സ്യ കൃഷിയുള്ള പഞ്ചായത്താണ് തിരുനെല്ലി.