യുഎസില്‍ വെള്ളപ്പൊക്കത്തില്‍ 23 പേര്‍ മരിച്ചു;നൂറിലേറെ വീടുകള്‍ തകര്‍ന്നു

Posted on: June 25, 2016 10:42 am | Last updated: June 25, 2016 at 6:07 pm

AP_west_Virginia_floods_as_160624_4x3_992വാഷിംഗ്ടണ്‍: യുഎസിലെ പടിഞ്ഞാറന്‍ വെര്‍ജീനിയായിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 23 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഏള്‍ റേ റ്റോബ്‌ലിന്‍ അറിയിച്ചു. മരിച്ചവരില്‍ കുട്ടികളുമുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ വീടുകള്‍ തകര്‍ന്നു. ഒരു നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണു സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങള്‍ കടന്നുപോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മരണസംഖ്യ വര്‍ധിക്കുവാനാണു സാധ്യതയെന്നാണ് വിവരങ്ങള്‍.

ap_flooding_west_virginia_jc_160624_1_4x3_992വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 44 കൗണ്ടികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എട്ടു മണിക്കൂറിലേറെയായി പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ കനത്തമഴയാണു പെയ്യുന്നത്. പാലങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. ഇവിടെ ഷോപ്പിംഗ് മാളില്‍ അകപ്പെട്ട 500 ഓളം പേരെ രക്ഷപ്പെടുത്തി. അടിയന്തിര പ്രധാന്യത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു.ap_west_virginia_flooding_07_jc_160624_4x3_992