ഗുല്‍ബര്‍ഗ റാഗിംങ്: കര്‍ണാടക പോലീസിന്റെ നടപടിയില്‍ തൃപ്തിയുണ്ടെന്ന് അശ്വതിയുടെ ബന്ധുക്കള്‍

Posted on: June 25, 2016 9:17 am | Last updated: June 25, 2016 at 5:50 pm

ragging1കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ഥിനിയായ അശ്വതി റാഗിംങിനിരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസിന്റെ നടപടിയില്‍ തൃപ്തിയുണ്ടെന്ന് അശ്വതിയുടെ ബന്ധുക്കള്‍. നീതിലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഒന്‍പതിനാണ് അശ്വതി റാഗിംഗിന് ഇരയായത്. സംഭവത്തില്‍ മൂന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ചയാണ് കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെ അറസ്റ്റുചെയ്തത്. അശ്വതിയുടെ കൂടെ താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.