കലബുറുഗി റാഗിംങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളെ അറസ്റ്റ്‌ചെയ്തു

  • കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്
  • അശ്വതിയുടെ കൂടെ താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Posted on: June 24, 2016 11:51 pm | Last updated: June 25, 2016 at 10:59 am
SHARE

arrest168കോഴിക്കോട്: കലബുറുഗിയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി റാഗിംങ്ങിന് ഇരയായ സംഭവത്തില്‍ മൂന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്. അശ്വതിയുടെ കൂടെ താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റാഗിംങ്ങിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരേ വധശ്രമത്തിനും എസ്‌സി/എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു കര്‍ണാടക പോലീസിനു കൈമാറിയിട്ടുണ്ടായിരുന്നു.

നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്‌സിംഗിനു ചേര്‍ന്നത്. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പരാതി.