ആര്‍ ടി എ ശൈഖ് സായിദ് മാനുഷ്യ സ്‌നേഹ പ്രവര്‍ത്തിദിനം ആചരിച്ചു

Posted on: June 24, 2016 10:00 pm | Last updated: June 24, 2016 at 10:00 pm
ആര്‍ ടി എ പ്രതിനിധികള്‍ ഫാമിലി സെന്ററിലെ അംഗങ്ങള്‍ക്കൊപ്പം
ആര്‍ ടി എ പ്രതിനിധികള്‍ ഫാമിലി സെന്ററിലെ അംഗങ്ങള്‍ക്കൊപ്പം

ദുബൈ: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ 12-ാമത് ഓര്‍മദിനത്തിന്റെ ഭാഗമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) മാനുഷ്യ സ്‌നേഹ പ്രവര്‍ത്തി ദിനം ആചരിച്ചു. മംസാര്‍ മേഖലയിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങളെ സന്ദര്‍ശിച്ച് നിരവധി വസ്തുക്കള്‍ നല്‍കുകയും ദുബൈയുടെ വിവിധ മേഖലകളിലുള്ള പാവപ്പെട്ട 300 കുടുംബങ്ങള്‍ക്ക് സൗജന്യമായി റേഷന്‍ വാങ്ങുന്നതിനുള്ള പര്‍ച്ചേസ് വൗച്ചറുകളും നല്‍കി.
ആര്‍ ടി എ ബോര്‍ഡ് അംഗം ഉബൈദ് അല്‍ മുഅല്ല, റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്‌റാഹീം യൂനുസ് തുടങ്ങി ഔദ്യോഗിക പ്രതിനിധികളുടെ നേതൃത്വത്തില്‍ ഫാമിലി സെന്റര്‍ സന്ദര്‍ശിക്കുകയും പ്രായമായ സ്ത്രീ പുരുഷന്മാരോടൊത്ത് സംഭാഷണം നടത്തുകയും ചെയ്തു. നിരവധി സമ്മാനങ്ങളും ആര്‍ ടി എ അധികൃതര്‍ നല്‍കി.
ഫാമിലി സെന്റര്‍ ഡയറക്ടര്‍ ഡോ. സല്‍വ അല്‍ മുഹൈരി പ്രതിനിധികളെ സ്വീകരിച്ചു. മുതിര്‍ന്നവര്‍ക്കുള്ള സെന്ററിലെ ലൈബ്രറി-അനുബന്ധ സൗകര്യങ്ങളും പ്രതിനിധികള്‍ സന്ദര്‍ശിച്ചു.