വ്യവസായ മേഖലയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

Posted on: June 24, 2016 8:38 pm | Last updated: June 24, 2016 at 8:38 pm
SHARE
വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് ഐ സി സി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നിന്ന്‌
വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് ഐ സി സി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നിന്ന്‌

ദോഹ: ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചു. താനി ബിന്‍ താനി ഫൗണ്ടേഷനുമായി (റാഫ്) സഹകരിച്ചായിരുന്നു ഇഫ്താര്‍ സംഗമം. ആയിരം തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് രണ്ടിലായിരുന്നു പരിപാടി. ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍, ഐ ബി പി എന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീല്‍, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കു വേണ്ടി എല്ലാ വര്‍ഷഴും ഐ സി സി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ നടത്തി വരാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here