Connect with us

Ongoing News

റിയോ ഒളിംപിക്‌സിന് മെസിയില്ല

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ്: റിയോ ഒളിംപിക്‌സിനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമില്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസി ഉണ്ടാവില്ല. കോപ അമേരിക്കക്ക് ശേഷം മെസിക്ക് വിശ്രമം നല്‍കുമെന്ന് അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു. ഒളിംപിക്‌സ് ടീമിലേക്കുള്ള ഒന്‍പത് താരങ്ങളെ മാത്രമേ അര്‍ജന്റീന ഇതുവരെ തിരഞ്ഞെടുത്തിട്ടുള്ളൂ. ബാക്കിയുള്ളവരെ കോപക്ക് ശേഷമാണ് പ്രഖ്യാപിക്കുക. 2004, 2008 ഒളിംപിക്‌സുകളില്‍ അര്‍ജന്റീന സ്വര്‍ണം നേടിയിരുന്നു.

Latest