‘എന്റെ കാഴ്ചപ്പാടുകള്‍ കളിക്കാരിലേക്ക് അടിച്ചേല്‍പ്പിക്കില്ല’:അനില്‍ കുംബ്ലെ

Posted on: June 24, 2016 8:25 pm | Last updated: June 24, 2016 at 8:25 pm

anil-kumble.jpg.image.784.410ന്യൂഡല്‍ഹി: തന്റെ കാഴ്ചപ്പാടുകള്‍ കളിക്കാരിലേക്കു അടിച്ചേല്‍പ്പിക്കുന്നത് തന്റെ രീതിയല്ലെന്ന് നിയുക്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെ. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റിന്റെ അംശങ്ങളാണ് തന്റെ രീതികളില്‍ കൂടുതലെന്നും ബിസിസിഐ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ കുംബ്ലെ പറഞ്ഞു.

തുടക്കത്തില്‍ കളിക്കാരുമായി ഇടപഴകണം. അവരില്‍നിന്നു കാര്യങ്ങള്‍ മനസിലാക്കണം. അതിനുശേഷം തന്റെ രീതികള്‍ അവരെ ബോധ്യപ്പെടുത്തും. ഇതിനു സാധിച്ചില്ലെങ്കില്‍ തന്റെ രീതികള്‍ പ്രാവര്‍ത്തികമാകില്ല. കാര്യങ്ങള്‍ നടപ്പാക്കുന്നതിനാണ് ഞാന്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതുവഴി നായകന്റെ ചുമലിലെ ഭാരം കുറയ്ക്കാനും ശ്രമിക്കുന്ന് കുംബ്ലെ പറഞ്ഞു.
മുന്‍ പരിശീലകരായ ജോണ്‍ റൈറ്റും ഗാരി കിഴ്സ്റ്റണും തിരശീലയ്ക്കു പിന്നിലാണ് നിന്നിരുന്നത്. അവര്‍ക്കു കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഒരിക്കലും അവര്‍ വെള്ളിവെളിച്ചത്തിലേക്കു വരുന്നതില്‍ താത്പര്യം കാണിച്ചില്ല. ആ രീതി തന്നെ പിന്തുടരാനാണ് താനും താല്‍പര്യപ്പെടുന്നതെന്നും കുംബ്ലെ പറഞ്ഞു.