ഗുല്‍ബര്‍ഗ റാഗിംഗ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: June 24, 2016 8:32 pm | Last updated: June 24, 2016 at 8:32 pm
SHARE

human rights commisionന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ റാഗിംഗ് കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കര്‍ണാടക ഡിജിപി, ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു.

ബെംഗളൂരു ഗുല്‍ബര്‍ഗയിലെ അല്‍-ഖമാര്‍ നഴ്‌സിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറവൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഫിനോള്‍ ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്. കോളേജിലെ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ റാഗംഗിനിരയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here