അനധികൃത മദ്യവില്‍പന: ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ നിര്‍ദേശം

Posted on: June 24, 2016 8:22 pm | Last updated: June 24, 2016 at 8:22 pm

wineപാലക്കാട്: ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച് റസ്റ്ററന്റില്‍ ബിയര്‍ വില്‍പന നടത്തിയതിന് ഹോട്ടലിനെതിരെ കേസെടുക്കാനും ബിയര്‍ പാര്‍ലര്‍ പൂട്ടാനും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. എക്‌സൈസ് കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചന്ദ്രനഗറിന് സമീപത്തെ ഹോട്ടല്‍ ശ്രീചക്രയില്‍ അനധികൃത മദ്യവില്‍പന കണ്ടെത്തിയത്.

താഴത്തെ ബിയര്‍ പാര്‍ലറിലാണ് നിയമപ്രകാരം മദ്യവില്‍പന നടത്താന്‍ അനുമതിയുള്ളത്. എന്നാല്‍ മുകള്‍നിലയിലെ റസ്റ്റോറന്റിലും വില്‍പന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. ലൈസന്‍സിക്കെതിരെ കേസ് രജിസറ്റര്‍ ചെയ്യാനും എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.