ഖത്വര്‍ തൊഴില്‍ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ ചര്‍ച്ച നടത്തി

Posted on: June 24, 2016 8:08 pm | Last updated: June 29, 2016 at 8:39 pm
SHARE
തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സാദ് ജുഫ്ഫാലി അല്‍ നഈമിയുമായി  ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ കൂടിക്കാഴ്ച നടത്തുന്നു
തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സാദ് ജുഫ്ഫാലി അല്‍ നഈമിയുമായി
ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ കൂടിക്കാഴ്ച നടത്തുന്നു

ദോഹ: ഖത്വര്‍ ഭരണ വികസന, തൊഴില്‍ സാമൂഹിക വകുപ്പു മന്ത്രി ഡോ. ഈസ ബിന്‍ സാദ് ജുഫ്ഫാലി അല്‍ നഈമിയുമായി ഖത്വറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളിലും വ്യത്യസ്ത മേഖലകളില്‍ പുലര്‍ത്തുന്ന സഹകരണം സംബന്ധിച്ചും രണ്ടു രാജ്യങ്ങളുടെയും പൊതു താത്പര്യങ്ങള്‍ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.