സല്‍വ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം

Posted on: June 24, 2016 8:00 pm | Last updated: June 24, 2016 at 8:00 pm
SHARE

620162319525563565557ദോഹ: പ്രധാന റോഡുകളിലൊന്നായ സല്‍വ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരം ഞായര്‍, തിങ്കള്‍ ദിവസങ്ങില്‍ ഭാഗികമായി അടച്ചിടുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഡൈനാമിക് മെസ്സേജ് സൈന്‍ സംവിധാനം ഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. റൗദത്ത് റാശിദ് ഇന്റര്‍ ചേഞ്ചിനും (നമ്പര്‍ 29) മിസൈഈദ് ഇന്റര്‍ ചേഞ്ചിനും (24) ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.
അബു സംറയില്‍നിന്ന് ദോഹയിലേക്കുള്ള ഭാഗത്ത് ഒരു കിലോമീറ്ററിലാണ് നിയന്ത്രണം. എക്‌സിറ്റ് 30ല്‍ 26ലേക്ക് നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ പിന്നിട്ടാലാണ് നിയന്ത്രണമുള്ള പ്രദേശത്തെത്തുക. അല്‍ ഖാലിദിയ്യ പ്രദേശത്തുനിന്നും സല്‍വ റോഡിലേക്കുള്ള എക്‌സിറ്റും അടക്കും. രാവിലെ ആറു മുതല്‍ ഉച്ചക്ക് പന്ത്രണ്ടു വരെയായിരിക്കും നിയന്ത്രണം. ട്രാഫിക് പോലീസ് വിഭാഗവുമായി സഹകരിച്ചാണ് നിയന്ത്രണം.
ഈ സമയം ഗതാഗതം മറ്റു സമാന്തര പാതകളിലേക്കു തിരിച്ചു വിടും. വാഹനയാത്രക്കാര്‍ക്ക് അയിപ്പു നല്‍കാനായി അശ്ഗാല്‍ റോഡില്‍ സൈന്‍ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. വേഗതയും ബോര്‍ഡുകളില്‍ അറയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here