Connect with us

Kerala

മാധ്യമങ്ങളെ നിയന്ത്രിക്കണം: പ്രസ് കൗണ്‍സിലിന് ഡിജിപി കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിജിപി ലോകനാഥ് ബെഹ്‌റ. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കാണിച്ച് ഡിജിപി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്തയച്ചു. മാധ്യമങ്ങള്‍ നടത്തുന്ന അമിതമായ ഇടപെടലുകള്‍ കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ഫോട്ടോ ഒരു പത്രം പ്രസിദ്ധീകരിച്ചത് കാണിച്ചാണ് ഡിജിപി മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് പ്രസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest