സെന്‍കുമാര്‍ പോലീസിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് സര്‍ക്കാര്‍

Posted on: June 24, 2016 4:59 pm | Last updated: June 24, 2016 at 4:59 pm
SHARE

senkumarതിരുവനന്തപുരം: പോലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതിനാണ് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍. പരവൂര്‍ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായി. എന്നാല്‍ പോലീസിനെ ന്യായീകരിക്കുകയാണ് ഡിജിപി ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസ് മേധാവിയെ മാറ്റാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

അതേസമയം, സെന്‍കുമാറി അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഒരു പദവിയില്‍ രണ്ടുവര്‍ഷം ഇരിക്കാമെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശമുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സെന്‍കുമാറിന്റെ ഹര്‍ജി അടുത്ത മാസം ഒന്നിന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിനെതിരെയാണ് സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here