ഇന്‍ഫോസിസ് ജീവനക്കാരി വെട്ടേറ്റ് മരിച്ചു

Posted on: June 24, 2016 2:15 pm | Last updated: June 24, 2016 at 3:16 pm
SHARE

ചെന്നൈ: നൂങ്കംപാക്കം റെയില്‍വെ സ്‌റ്റേഷനില്‍ തീവണ്ടി കാത്തുനിന്ന ഇന്‍ഫോസിസ് ജീവനക്കാരിയെ യുവാവ് വെട്ടികൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ചോലൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റില്‍ നിന്നുള്ള സ്വാതി.എസ് (24) ആണ് കൊല്ലപ്പെട്ടത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ജീവനക്കാരിക്കായ സ്വാതി ഓഫീസിലേക്ക് പോകുന്നതിനായി ട്രെയിന്‍ കാത്തുനില്‍ക്കെയാണ് കൊല നടന്നത്.

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നുപോകുകയും ഇവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നുവെന്ന് ദൃസാക്ഷികള്‍ പൊലീസിനെ അറിയിച്ചു. വഴക്കിനിടെ പ്രതി യുവതിയെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെയാണ് സംഭവം. കൃത്യം നടത്തിയ ഉടന്‍ ഇയാള്‍ ആളുകള്‍ക്കിടയിലൂടെ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ യുവതി സംഭവസ്ഥത്തുവെച്ചുതന്നെ മരിച്ചു. എന്നാല്‍ പൊലീസ് നടപടികള്‍ക്കായി മൃതദേഹം രണ്ടുമണിക്കൂറോളം പ്ലാഫോമില്‍ തന്നെ ഇട്ടത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. സ്വാതിയുമായി അടുത്ത് പരിചയമുള്ളയാളാകാം പ്രതിയെന്നാണ് പോലീസ് നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here