Connect with us

National

സെന്‍കുമാറിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇടത് സര്‍ക്കാര്‍ വന്ന ശേഷം ഡിജിപി സ്ഥാനം നഷ്ടമായ സെന്‍കുമാറിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലില്‍ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ സെന്‍കുമാറിനെ പിന്തുണച്ചെത്തിയത്.

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് ചട്ടലംഘനമാണ്. രണ്ടുവര്‍ഷം ഒരേ സ്ഥാനത്ത് തന്നെ തുടരണമെന്നാണ് ചട്ടമെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി അടുത്തമാസം ഒന്നിന് പരിഗണിക്കാനായി മാറ്റിവച്ചു.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാര്‍ കേരള പൊലീസ് മേധാവിയായി നിയമിച്ച സെന്‍കുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ തത്സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. അന്നുതന്നെ പരസ്യമായി അതൃപ്തി അറിയിച്ച് സെന്‍കുമാര്‍ രംഗത്ത് എത്തിയിരുന്നു