സ്വര്‍ണ വില ഉയര്‍ന്നു

Posted on: June 24, 2016 12:41 pm | Last updated: June 24, 2016 at 12:41 pm

goldകൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. പവന് 480 രൂപയുടെ വര്‍ധനവാണ് ഇന്ന്
രേഖപ്പെടുത്തിയിരിക്കുന്നത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സ്വര്‍ണ വില കുതിച്ചുകയറിയത്. പൗണ്ടും രൂപയും ഇടിഞ്ഞതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.