ബ്രെക്‌സിറ്റ്:പൗണ്ടിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്;സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു.

Posted on: June 24, 2016 10:47 am | Last updated: June 24, 2016 at 1:02 pm

ലണ്ടന്‍: ബ്രെക്‌സിറ്റ് ആദ്യഫല സൂചനകള്‍ പുറത്തു വരവെ പൗണ്ടിന്റെ പൗണ്ടിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. വിദേശ നാണ്യ വിപണിയില്‍ പൗണ്ടിന് കഴിഞ്ഞ 30 വര്‍ഷത്തെ കുറഞ്ഞ നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് ഓഹരിവിപണിയില്‍ ഉണ്ടായ വലിയ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രകടമായ മാറ്റമാണ് ഫലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു.

1.50 ഡോളര്‍ ആയിരുന്ന പൗണ്ടിന്റെ മൂല്യം ബ്രെക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ 1.35 ഡോളറിലെത്തി. പത്ത് ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തിയിരക്കുന്നത്. 1985ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബ്രിട്ടന്‍ ആസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ മൂല്യ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ടാറ്റ, ഐടി രംഗം എന്നിവ ഇതില്‍പ്പെടും.

അതേ സമയം ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 940 പോയന്റ് നഷ്ടത്തില്‍ 26062ലും നിഫ്റ്റി 287 പോയന്റ് താഴ്ന്ന് 7982ലുമെത്തി. 1065 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 57 ഓഹരികള്‍ നേട്ടത്തിലുമാണ്‌