അഴിമതിരഹിത ഭരണം ഉറപ്പ് വരുത്തുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

Posted on: June 24, 2016 10:23 am | Last updated: June 24, 2016 at 1:56 pm

governorതിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിച്ചു. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് നയപ്രഖ്യാപനം ആരംഭിച്ചത്. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1,500 പുതിയ സ്റ്റാര്‍ട്ട അപ്പുകള്‍ തുടങ്ങും. പഞ്ചവത്സര പദ്ധതികള്‍ കൃത്യവും ആസൂത്രിതവുമാക്കും. സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും, തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് എന്നിവയാണ് നയപ്രഖ്യാപനത്തിലെ മുഖ്യ വാഗ്ദാനങ്ങള്‍.
പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
കുടുംബശ്രീ മാതൃകയില്‍ വൃദ്ധര്‍ക്ക് സഹായപദ്ധതി
വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളില്‍ മാറ്റം കൊണ്ടുവരും
തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കും
റബറിന്റെ താങ്ങുവില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണം
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പദ്ധതി
ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും

പഞ്ചവല്‍സരപദ്ധതി ആസൂത്രിതവും ശാസ്ത്രീയവുമാക്കും
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ വിപുലീകരിക്കും
പശ്ചാത്തല സൗകര്യ വികസനം അടിയന്താരാവശ്യം
ഐടി നയം രണ്ടുമാസത്തിനകം. ഇന്ത്യയില്‍ ഒന്നാമതെത്തുക ലക്ഷ്യം
പശ്ചാത്തല സൗകര്യവികസനം അടിയന്തരാവശ്യം

കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി, ധനസഹായം
24*7 വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും
എയ്ഡ്‌സ് രോഗികളുടെ പുനഃരധിവാസത്തിന് പദ്ധതി
രോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും
വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും
കഴക്കൂട്ടം ടെക്‌നോസിറ്റി പണി ഉടന്‍ പൂര്‍ത്തിയാക്കും
25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
ഐടി, ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരം.
എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും
മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. കുട്ടികളുടെ നൈപുണ്യ വികസനത്തിനും പദ്ധതി
ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും
സ്‌കൂളുകളില്‍ യോഗപരിശീലനം നടപ്പാക്കും
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയെ സാംസ്‌കാരിക സര്‍വകലാശാലയാക്കും
ചിത്രഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സില്‍ ഫിലിംസിറ്റി നടപ്പാക്കും

നെല്ല്, നാളികേര സംഭരണ കുടിശിക ഉടന്‍ നല്‍കും
സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും
1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും
രാഷ്ട്രീയമാറ്റം പദ്ധതികളെ മാറ്റില്ലെന്ന് ഉറപ്പുവരുത്തും
മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതി. ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേക യൂണിറ്റ്
നവംബര്‍ ഒന്നിന് ഗ്രാമങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി

ജൈവ പച്ചക്കറി വ്യാപകമാക്കും
കുട്ടനാട് പാക്കേജ് പുനഃരുജ്ജീവിപ്പിക്കണം
3 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കും
നാലു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും

തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനഫണ്ട് കൂട്ടും
എല്ലാ പഞ്ചായത്തുകളിലും വൈ ഫൈ
സെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളില്‍ ഇ ഓഫിസ് സംവിധാനം
പട്ടിണിരഹിത സംസ്ഥാനമാണ് ലക്ഷ്യം
വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കും.
തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും

ജില്ലാ ഉപതലങ്ങളില്‍ ജനകീയ സമ്പര്‍ക്കപരിപാടി നടപ്പാക്കും. പ്രശ്‌നങ്ങള്‍ അവിടെവച്ചുതന്നെ പരിഹരിക്കും
സാമ്പത്തിക അച്ചടക്കം നടപ്പാക്കും
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും
ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും. പുനരധിവാസം ഉറപ്പാക്കും
ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍
അഴിമതിരഹിത ഭരണം ഉറപ്പാക്കും
വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും
വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും
പദ്ധതികള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം
വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും.
ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ കാര്യങ്ങളാണ് 11 ദിവസം കൊണ്ട് തീര്‍ക്കേണ്ടത്. ഇന്ന് മുന്‍സ്പീക്കര്‍ ടി.എസ് ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. ഇതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ തന്നെയുണ്ടാകും.