എം ജി സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു; ജി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ നിലനിര്‍ത്തി

Posted on: June 24, 2016 5:51 am | Last updated: June 23, 2016 at 11:52 pm
SHARE

കോട്ടയം: പുതിയ കോഴ്‌സുകളും കോളജുകളും അനുവദിച്ചതിലെ ക്രമക്കേടുകളടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന എം ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനെ പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ സിന്‍ഡിക്കേറ്റ് അംഗവും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ. എസ് സുജാതയെ പുനഃസംഘടിപ്പിച്ച സിന്‍ഡിക്കേറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സിന്‍ഡിക്കേറ്റില്‍ 15 അംഗങ്ങളാണുള്ളത്. ഇവര്‍ക്ക് പുറമെ വി സി, പി വി സി, ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ എന്നിവരും സിന്‍ഡിക്കേറ്റിലുണ്ടാകും. സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ള പക്ഷം സംസ്ഥാന സര്‍ക്കാറിന് പിരിച്ചുവിടാമെന്ന എം ജി സര്‍വകലാശാലാ ആക്ട് സെക്ഷന്‍ 22(3) അനുസരിച്ചാണ് നടപടി.
അഡ്വ. പി കെ ഹരികുമാര്‍(വിദ്യാഭ്യാസ-സാംസ്‌കാരിക മേഖല), ടോമിച്ചന്‍ ജോസഫ്(അസോ. പ്രൊഫസര്‍, മാന്നാനം കെ ഇ കോളജ്), ഡോ. എസ് സുജാത(ഇംഗ്ലീഷ് വിഭാഗം മേധാവി, എന്‍ എസ് എസ് കോളജ് ചങ്ങനാശ്ശേരി), വി എസ് പ്രവീണ്‍കുമാര്‍(അസി.പ്രൊഫസര്‍, എസ് എന്‍ ഡി പി യോഗം കോളജ്, കോന്നി), കെ ഷറഫുദ്ദീന്‍(എം ജി സര്‍വകലാശാലാ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), ഡോ. അജി സി പണിക്കര്‍(അസി. പ്രൊഫസര്‍, മാര്‍ അത്തനാസ്യോസ് കോളജ്. കോതമംഗലം), ഡോ. എം എസ് മുരളി(അസി. പ്രൊഫസര്‍, മഹാരാജാസ് കോളജ്, എറണാകുളം), ഡോ. എ ജോസ്(അസോസിയേറ്റ് പ്രൊഫസര്‍, കെ ഇ കോളജ്, മാന്നാനം), ഡോ. ബി പത്മനാഭപിള്ള(പ്രിന്‍സിപ്പല്‍, ഡിബി കോളജ്, തലയോലപ്പറമ്പ്), ഡോ. കെ അലക്‌സാണ്ടര്‍(പ്രിന്‍സിപ്പല്‍, എസ് ഡി കോളജ്, കാഞ്ഞിരപ്പള്ളി), ഡോ. പി കെ പത്മകുമാര്‍(അസോസിയേറ്റ് പ്രൊഫസര്‍, എന്‍ എസ് എസ് ഹിന്ദു കോളജ്, ചങ്ങനാശ്ശേരി), ഡോ. കെ കൃഷ്ണദാസ്(അസോ. പ്രൊഫസര്‍, ശ്രീ ശങ്കര കോളജ്, കാലടി), ഡോ. ആര്‍ പ്രഗാഷ്(അസോ. പ്രൊഫസര്‍, ഗവ. കോളജ് കോട്ടയം), രാജു അബ്രഹാം എം എല്‍ എ, ആര്യ രാജന്‍(വിദ്യാര്‍ഥി പ്രതിനിധി, ഗവ. കോളജ് കട്ടപ്പന) എന്നിവരെയാണ് പുതിയ സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്.