Connect with us

Alappuzha

വിവാഹ വാഗ്ദാനം നല്‍കി പീഡനം: അന്ധ യുവാവ് അറസ്റ്റില്‍

Published

|

Last Updated

കുട്ടനാട്: വിവാഹ വാഗ്ദാനം നല്‍കി സാമ്പത്തികം കവരുകയും ലൈംഗികമായി യുവതിയെ ചൂഷണം ചെയ്യുകയും ചെയ്ത അന്ധനായ പ്രതിയെ പുളിങ്കുന്ന് പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ കൂട്ടുകാല്‍ വില്ലേജില്‍ അട്ടറമുല്ല ഭാഗത്ത് ശ്രീരാഗം വീട്ടില്‍ മോഹനന്റ് മകന്‍ പ്രശാന്ത് (33)നെയാണ് വിഴിഞ്ഞത്തുള്ള ഇയാളുടെ വീടിന് സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. രാമങ്കരി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി കുടുങ്ങിയത്. പുളിങ്കുന്ന് സി ഐ ഉമേഷ് കുമാറും സംഘവുമാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഇന്ന് ഹാജരാക്കി.