കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതിയും കുഞ്ഞുങ്ങളും മരിച്ച സംഭവം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

Posted on: June 23, 2016 10:07 pm | Last updated: June 24, 2016 at 9:00 am

കോട്ടയം: കോട്ടയത്ത് പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞുങ്ങളും മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശിനി ജ്യോതിയും കുട്ടികളുമാണ് മരിച്ചത്. ചികിത്സാപിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.