ലെസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ ജാമിയ വാര്‍ഡി പുതുക്കി

Posted on: June 23, 2016 8:47 pm | Last updated: June 23, 2016 at 8:47 pm

FBL-ENG-PR-LEICESTER-MAN UTDലണ്ടന്‍: ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ജാമിയ വാര്‍ഡി പുതിയ സീസണിലും ലെസ്റ്റര്‍ സിറ്റിക്കുവേണ്ടി ബൂട്ടണിയും. പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ വാര്‍ഡി പുതുക്കി. നാലു വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. ആഴ്‌സണലില്‍നിന്നുള്ള വാഗ്ദാനം നിരസിച്ചാണ് വാര്‍ഡി ലെസ്റ്ററില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. ലെസ്റ്ററിനെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചവരിലൊരാളാണ് വാര്‍ഡി.