Connect with us

Gulf

ഖത്വറില്‍ സ്വകാര്യതാ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ദോഹ: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് തയാറാക്കിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ശൂറാ കൗണ്‍സില്‍ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തിയ നിയമത്തിന്റെ കരടിനാണ് ഇന്നലെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാന്‍ അവകാശം നല്‍കുന്നതാണ് നിയമം. വാണിജ്യ താത്പര്യാര്‍ഥം വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കുന്നതും മുന്‍കൂടര്‍ അനുമിതിയില്ലാതെ സന്ദേശമയക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് നിയമം. നിയമലംഘകര്‍ക്ക് കനത്ത ശിക്ഷയു നിയമം വ്യവസ്ഥ ചെയ്യുന്നു. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ രൂപവത്കരണവുമായി ബന്ധപ്പെട്ട കരടു നിയമത്തിന് മന്ത്രി സഭ അംഗീകരിച്ച് ശൂറ കൗണ്‍സിലിന്റെ പരിഗണനക്കു വിട്ടു. അമീറിന് നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ സ്വതന്ത്ര നിയമസ്ഥാപനമായിരിക്കും ഓഡിറ്റ് ബ്യൂറോ. രാജ്യത്തിന്റെ ധനവും വിനിയോഗവും പരിശോധിക്കുകയും രാജ്യത്തിന്റെ അധികാര പരിധിയില്‍ വരുന്ന മറ്റു ഇടപാടുകള്‍ നിരീക്ഷിച്ച് അഭിപ്രായം അറിയിക്കുകയുമാണ് ബ്യൂറോയുടെ ചുമതല. സാമ്പത്തിക വിനിയോഗത്തിലെ ക്രമവിരുദ്ധതകള്‍ അന്വേഷിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമീറിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. പെട്രോളിയം ഉത്പന്നങ്ങള്‍ രാജ്യത്തിനു പുറത്ത് വിപണനം ചെയ്യന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമഭേഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തേയുണ്ടായിരുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന കരട് ശൂറ കൗണ്‍സില്‍ പരിശോധിക്കും. കാര്‍, ലിമോസിന്‍ റന്റ് സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ്, സൗകര്യങ്ങള്‍, നിലവാരം എന്നിവയ വ്യവസ്ഥ ചെയ്യുന്ന രണ്ടു നിയമങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രാലയം നിര്‍ദേശിക്കുന്ന മാതൃകയില്‍ വാടകക്കരാര്‍ തയാറാക്കുന്നതിനും നിയമം നിര്‍ദേശിക്കുന്നു.

Latest