Connect with us

Gulf

നോമ്പുകാരായ പ്രമേഹ രോഗികള്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം

Published

|

Last Updated

ദോഹ: പ്രമേഹ രോഗികള്‍ക്ക് വാഹനമോടിക്കുന്നതിന് പ്രത്യേക വിലക്കൊന്നുമില്ലെങ്കിലും വ്യതമനുഷ്ഠിക്കുന്നവരാണ് രോഗികളെങ്കില്‍ ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിദഗ്ധരുടെ ഉപദേശം. നോമ്പുകാരുടെ ശരീരത്തില്‍ വാഹനമോടിക്കുമ്പോള്‍ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയാനുള്ള സാധ്യത കൂടുതലാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഹമദിലെ ഡയബലിറ്റിക് എജുക്കേറ്റര്‍ ലാല്‍ മലാക് ഡെഴ്‌സാദ് പറഞ്ഞു.
പ്രമേഹത്തിന് മരുന്നു കഴിക്കുന്നവര്‍ ഈ അപകടാവസ്ഥ പരിഗണിക്കണം. നേരത്തേ രക്തിത്തില്‍ ഗ്ലൂക്കോസിന്റെ അളവു കുറയുന്ന പ്രശ്‌നം നേരിട്ടവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് ഒഴിവാക്കേണ്ട സാഹചര്യങ്ങളും അദ്ദേഹം നിര്‍ദേശിച്ചു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറവുള്ളപ്പോള്‍, കാഴ്ചക്ക് പ്രശ്‌നം തോന്നുമ്പോഴും കൈകാലുകള്‍ക്ക് തളര്‍ച്ച തോന്നുമ്പോഴും വാഹനം ഓടിക്കരുത്.
ഗ്ലൂക്കോസ് കുറഞ്ഞതായി അനുഭവപ്പെടുകയാണെങ്കില്‍ കാര്‍ നിര്‍ത്തുകയും യാത്രക്കാരുടെ സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്ത് ജ്യൂസ് പോലുള്ള പഞ്ചസാരയുള്ള പാനീയം കുടിക്കുക, മറ്റെന്തെങ്കിലും മധുരം കഴിച്ചാലും മതിയാകും. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കുകയും നാലു മില്ലീ മീറ്റര്‍ ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ലഘുഭക്ഷണം കഴിക്കുകയും ചെയ്യുക. ഗ്ലൂക്കോസ് ലെവല്‍ ഉയരുന്നില്ലെങ്കില്‍ 15 ഗ്രാം പഞ്ചസാരകൂടി കഴിച്ച് പരിശോധിക്കുക.
ഇത്തരം ഘട്ടങ്ങളില്‍ തുടര്‍ന്ന് വാഹനമോടിക്കാന്‍ ശ്രമിക്കാതെ കുടുംബാംഗത്തയോ സുഹൃത്തുക്കളെയോ വിളിച്ച് വീട്ടില്‍ പോകണം. ഗ്ലൂക്കോസ് ലെവല്‍ സാധാരണയിലേക്കു മടങ്ങാതെ ഡ്രൈവ് ചെയ്യുകയേ അരുത്. രക്തത്തില്‍ ഗ്ലൂക്കോസ് അളവ് അമിതമാവുകയോ കുറയുകയോ ചെയ്താല്‍ ഡോക്ടറെ കാണിക്കാന്‍ വൈകരുത്. വാഹനമോടിക്കുന്നവര്‍ ഗ്ലൂക്കോസ് എപ്പോഴും പരിശോധിക്കണം. മധുരം കൂടെ കരുതണം,

Latest