ഓണ്‍ലൈന്‍ ചെക്ക് ഇന്നിലൂടെ ഡ്യൂട്ടി ഫ്രീയില്‍ ഇളവ്‌

Posted on: June 23, 2016 8:13 pm | Last updated: June 24, 2016 at 6:34 pm
SHARE

check_in_online_bannerദോഹ: ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ നടത്തുന്നവര്‍ക്ക് വിവിധ ഇളവുകളുമായി ഖത്വര്‍ എയര്‍വേയ്‌സും ഖത്വര്‍ ഡ്യൂട്ടി ഫ്രീ (ക്യു ഡി എഫ്)യും. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്തി ബോര്‍ഡിംഗ് പാസ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഷോപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്നതാണ് പദ്ധതി.
ഈ വേനല്‍ക്കാലത്ത് ഖത്വര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്തിയാല്‍ ഡ്യൂട്ടി ഫ്രീയില്‍ 10 ശതമാനം ഇളവ് ലഭിക്കും. ഖത്വര്‍ എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ പൂര്‍ത്തിയായാല്‍ ലഭിക്കുന്ന വൗച്ചര്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോഴാണ് ഇളവ് ലഭിക്കുക. മിഡില്‍ ഈസ്റ്റിലെ തന്നെ മികച്ച അന്താരാഷ്ട്ര സ്വഭാവത്തിലുള്ള ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് ഇളവുകളോടെ ഷോപ്പിംഗ് നടത്താനുള്ള അവസരമാണിതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here