ഗുരുദാസ് കാമത്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു

Posted on: June 23, 2016 8:05 pm | Last updated: June 23, 2016 at 8:05 pm

GURUDAS_KAMAT_2905377fന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗുരുദാസ് കാമത്ത് പാര്‍ട്ടിയിലേക്കു തിരിച്ചെത്തുന്നു. ഈ മാസം ആദ്യം പാര്‍ട്ടിവിട്ട കാമത്ത് രാജി പിന്‍വലിച്ചു. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കാമത്ത് രാജി പിന്‍വലിച്ചത്.

നിരവധി മുതിര്‍ന്ന നേതാക്കള്‍ രാജിയില്‍നിന്നും പിന്‍മാറണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയില്‍ തനിക്കുപറയാനുള്ള കാര്യങ്ങള്‍ സംസാരിച്ചു. ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഉത്തമമെന്ന് ബോധ്യം വന്നതുകൊണ്ടാണ് രാജി പിന്‍വലിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ മാസം എട്ടിനായിരുന്നു കാമത്ത് പാര്‍ട്ടിയില്‍നിന്നും രാജിവച്ചത്.